ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്  ബി.സി.സി.ഐ  വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്‍റെ അംശം പഠാന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബറോഡ ടീമിലേക്ക് പഠാ നെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. യൂസഫ് പഠാന്‍റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് യൂസഫ് പഠാന്‍ നിരോധിത മരുന്ന് ഉപയോഗിച്ചത്. പനി ബാധിച്ച സമയത്ത് കഴിച്ച മരുന്നാണ് പത്താനെ ചതിച്ചത്. അദ്ദേഹം കഴിച്ച ബ്രൊസീറ്റ് എന്ന മരുന്നില്‍ നിരോധിത മരുന്നായ ടെര്‍ബുറ്റലിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. കായിക താരങ്ങള്‍ ഈ മരുന്ന് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. എന്നാല്‍ യൂസഫ് പഠാന്‍ ഇത് ചെയ്തിരുന്നില്ല.

ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുള്ള താരമാണ് യൂസഫ് പഠാന്‍. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി ടീം ഇന്ത്യയുടെ ജഴ്സി അദ്ദേഹം അണിഞ്ഞത്.

 

 

prp

Related posts

Leave a Reply

*