സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സിഡ്നി: സിഡ്നിയിലെ സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. ഒമ്പത്  കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

ബാങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.  24 കുട്ടികളും ഒരു അധ്യാപികയുമാണ് അപകടസമയത്ത് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മദ്യപിച്ച്‌ വാഹനം ഓടിച്ചതാണോ എന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ    വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

prp

Related posts

Leave a Reply

*