ഇന്ത്യക്ക് മറക്കാനാകാത്ത ദിനം; മുംബൈ ഭീകരാക്രമണം നടന്നിട്ട് 10 വര്‍ഷം

മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വർഷം തികയുന്നു.  പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്ത്‌ വന്നിറങ്ങിയ ഒരു കൂട്ടം ലഷ്കര്‍- ഇ- തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 174 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ  കടന്നുകയറിയ ഭീകരരെ തുരത്താൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന്‍റെ നായകനായിരുന്നു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. സ്വന്തം സേനയെ മുന്നിൽ നിന്നു […]

ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

മുബൈ: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും. റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം പുതിയ താരിഫ് നിരക്കുകള്‍ അവതരിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന അവസ്ഥയും വന്നു. ഈ സാഹചര്യത്തിലാണ് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി നല്‍കുന്നതില്‍ നിന്നും […]

മുഖ്യമന്ത്രി ഇടപ്പെട്ടു: മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി

മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വ്യവസ്തയോടെ മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യത്തിന് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ലോക് സംഘര്‍ഷ മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വലാണ് സമരം ആരംഭിച്ചത്. കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെ ഇരുപതിനായിരത്തേിലേറെ ആളുകളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. മഗ്സസെ പുരസ്‌കാര ജേതാവും ജലസംരക്ഷണ പ്രവര്‍ത്തകനുമായ ഡോ. രാജേന്ദ്ര സിങ്, പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകനേതാവ് രാജു ഷെട്ടി എന്നിവര്‍ റാലിക്ക് […]

മീടൂ; അലോക് നാഥിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്തു

മുംബൈ: മീടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ മുംബൈ പൊലീസ് ബലാത്സംഗക്കേസ് ഫയല്‍ ചെയ്തു. 19 വര്‍ഷം മുന്‍പ് അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മുന്‍ സഹപ്രവര്‍ത്തക മീടൂ വെളിപ്പെടുത്തല്‍ നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 17 നാണ് മുംബൈ പൊലീസ് യുവതിയുടെ പരാതി സ്വീകരിക്കുന്നത്. പരാതി പരിശോധിച്ച മുംബൈ പൊലീസ് ബുധനാഴ്ച്ച രാവിലെ അലോക് നാഥിനെതിരേ ഐപിസി 376 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒരു ടിവി ഷോയ്ക്കു വേണ്ടി […]

മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള ആയുധ ഡിപ്പോയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍‌ കൊല്ലപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 18 പേര്‍ക്കും പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ജമ്മുകാശ്‌മീര്‍ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിക്കുകയും ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. സംഭവത്തില്‍ മൂന്ന് […]

ജെറ്റ് എയര്‍വേസിന്‍റെ 10 സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: ഞായറാഴ്ച്ച മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്‍റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര സര്‍വ്വീസുകളാണ് റദ്ദുചെയ്തത്. സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ജെറ്റ് എയര്‍വേസ് ഖേദം രേഖപ്പെടുത്തി.

മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍

മുംബൈ: ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക പറയുന്നു. ‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്‍റടികളും അതിക്രമങ്ങളും വായനോട്ടവും നേരിടേണ്ടി […]

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തും: തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മണ്ഡലകാലത്ത് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ […]

ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല; ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുംബൈ: താരാരാധന ആവാം, എന്നാല്‍ ഇത്രയും പാടില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ […]

യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ല, പക്ഷേ ആചാരങ്ങള്‍ പാലിക്കണം: ആര്‍എസ്എസ്

മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍. എസ്. എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. ശബരിമല കേസില്‍ വിധി വരുന്നതിന് മുന്‍പ് ശബരിമല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍. എസ്. എസ് നിലപാട്. എന്നാല്‍ ശബരിമല വിധിയെ […]