മുംബൈ: താരാരാധന ആവാം, എന്നാല്‍ ഇത്രയും പാടില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്ററന്‍റില്‍ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്.
സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം. രാത്രി ഒരുമണിക്കുശേഷം നഗരത്തില്‍ റെസ്റ്ററന്റുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. എന്നാല്‍ ആഘോഷങ്ങള്‍ ഈ സമയപരിധി മറികടക്കുകയായിരുന്നു.