കേരളത്തില്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടു കൂടി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ന്യൂനമര്‍ദ്ദം ശ്രീലങ്ക കടന്ന് കന്യാകുമാരി മേഖലയിലെത്തുമെന്നാണ് പ്രവചനം. ഓഖിയോട് അതേപാതയിലാണ് ന്യൂനമര്‍ദ്ദത്തിന്റെയും സഞ്ചാരം. അതേസമയം, ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരി ഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. ചില അവസരങ്ങളില്‍ ഇത് 50 കിലേമീറ്ററായി ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും.

ആറു മുതല്‍ എട്ട് വരെ ഈ പ്രദേശങ്ങളിലെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മത്സ്യത്തൊളിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ആറിന് മുന്‍പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

prp

Related posts

Leave a Reply

*