മുംബൈ: ഉത്സവകാലമെത്തിയതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 20 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം 29,650ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,270 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
Tag: mumbai
നിങ്ങള്‍ അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി എന്ത് ചെയ്തു?: അഞ്ജലി മേനോന്‍
മുംബൈ: തനുശ്രീ ദത്ത ബോളിവുഡില്‍ തുടങ്ങിവെച്ച മീ ടൂ ക്യാമ്പയ്ന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബെയിലെ സിനിമാ സംഘടനകള്‍. എന്നാല്‍ 15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചത്. ‘ഇതും നിലപാടാണ്, ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്’ അഞ്ജലി തന്റെ ബ്ലോഗിലൂടെ തുറന്നടിച്ചു. തന്‍റെ 19ാം […]
തനുശ്രീ-നാനാ പടേക്കര്‍ വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍
മുംബൈ: സിനിമാ സെറ്റില്‍ വെച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ രംഗത്തുവന്നത്. 2009ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. അന്ന് അത് പുറത്തു പറഞ്ഞതിന് ഒരു സംഘം ആളുകള്‍ തന്‍റെ കാര്‍ ആക്രമിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ […]
കുതിച്ചുയര്‍ന്ന്‍ പെട്രോള്‍ ഡീസല്‍ വില
മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 90.08 രൂപയും ഡീസലിന് 78.58 രൂപയുമാണ് തിങ്കളാഴ്‌ച മുംബൈയിലെ ഇന്ധനവില. പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ് വില 90 കടന്നത്. ഡീസലിന് അഞ്ച് പൈസയും കൂട്ടിയിട്ടുണ്ട്. ഡെല്‍ഹിയില്‍ പെട്രോളിന് 82.72 രൂപയും ഡീസലിന് 74.02 രൂപയും വിലയുണ്ട്. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില പത്ത് പൈസ കൂടി 84.54 രൂപയിലെത്തി.
ഇന്ദ്രാണിയും പീറ്ററും കുടുംബകോടതിയില്‍; കോടികളുടെ വസ്തുവകകള്‍ പങ്കിട്ടെടുക്കും
മുംബൈ: വിവാദമായ ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നിയമപരമായി വേര്‍പിരിയുന്നു. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഇരുവരും സംയുക്തമായി ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. 16 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒആണ് പീറ്റര്‍ മുഖര്‍ജി. മുംബൈയിലെ ബൈക്കുള്ള വനിതാ ജയിലിലെ തടവുകാരിയാണ് ഇന്ദ്രാണി. ഭര്‍ത്താവ് പീറ്റര്‍ അതേ കേസില്‍ തന്നെ ആര്‍തര്‍ റോഡ് ജയിലിലെ വിചാരണതടവുകാരനാണ്. ബാന്ദ്രയിലെ കോടതിയില്‍ എത്തി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച ശേഷം […]
ഇന്ധനവില ഇന്നും കൂടി
മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84. 30 പൈസയും ഡീസലിന് 78. 22 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന […]
ട്വിറ്ററില്‍ സോണാലി ബേന്ദ്രയുടെ മരണവാര്‍ത്തയെഴുതിയ ബിജെപി എംഎല്‍എ വിവാദത്തില്‍
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന് പ്രസ്താവന നടത്തിയ മഹാരാഷ്ട്ര എംഎല്‍എ റാം കദം വീണ്ടും വിവാദത്തില്‍. ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സോണാലി ബേന്ദ്രയുടെ മരണവാര്‍ത്ത ട്വീറ്റ് ചെയ്താണ് ഇത്തവണ ബിജെപി എംഎല്‍എ വെട്ടിലായത്. അമേരിക്കയില്‍ വച്ച് സോണാലി ബേന്ദ്ര മരിച്ചുവെന്നായിരുന്നു മറാത്തിയില്‍ എംഎല്‍എയുടെ ട്വീറ്റ്. ഇതോടെ സിനിമാ സംഘടനയായ മറാത്തി ദിവയും ബോളിവുഡും സോണാലിയുടെ വേര്‍പാടില്‍ അനുശോചനവും രേഖപ്പെടുത്തി. പിന്നീടാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ എംഎല്‍എയുടെ പേജില്‍ […]
വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് ബിജെപി എംഎല്‍എ രാം കദം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞ എംഎല്‍എ ഇതിനായി തന്‍റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു. ഘട്‌കോപ്പറില്‍ നിന്നുളള ബിജെപി എംഎല്‍എ ഒരു പൊതുപരിപാടിക്കിടെയാണ് വിവാദപ്രസ്താവന നടത്തിയത്. നിങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ സഹായത്തിനായി എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് […]
ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം
മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഈ […]
അമിത ഫോണ്‍ വിളി; പതിനാറുകാരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു
മുംബൈ: സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന് പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ വാലിവ് എന്ന സ്ഥലത്താണ് സംഭവം. സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഫോണ്‍ ഉപയോഗം കുറയ്‌ക്കണമെന്ന് സഹോദരിയോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച് ഫോണ്‍ വിളിതുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നാല്‍ സഹികെട്ടു ദേഷ്യം വന്നപ്പോഴാണ് താന്‍ ദുപ്പട്ട കൊണ്ട് സഹോദരിയുടെ […]










