ട്വിറ്ററില്‍ സോണാലി ബേന്ദ്രയുടെ മരണവാര്‍ത്തയെഴുതിയ ബിജെപി എംഎല്‍എ വിവാദത്തില്‍

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന് പ്രസ്താവന നടത്തിയ മഹാരാഷ്ട്ര എംഎല്‍എ റാം കദം വീണ്ടും വിവാദത്തില്‍.

ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സോണാലി ബേന്ദ്രയുടെ മരണവാര്‍ത്ത ട്വീറ്റ് ചെയ്താണ് ഇത്തവണ ബിജെപി എംഎല്‍എ വെട്ടിലായത്. അമേരിക്കയില്‍ വച്ച് സോണാലി ബേന്ദ്ര മരിച്ചുവെന്നായിരുന്നു മറാത്തിയില്‍ എംഎല്‍എയുടെ ട്വീറ്റ്. ഇതോടെ സിനിമാ സംഘടനയായ മറാത്തി ദിവയും ബോളിവുഡും സോണാലിയുടെ വേര്‍പാടില്‍ അനുശോചനവും രേഖപ്പെടുത്തി.

പിന്നീടാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ എംഎല്‍എയുടെ പേജില്‍ ട്രോളര്‍മാര്‍ പണിയും തുടങ്ങി. ഒന്നടങ്കം പ്രതിഷേധം ശക്തമായതോടെ ബിജെപി എംഎല്‍എ മാപ്പ് പറഞ്ഞ് തടിയൂരുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സോണാലി എത്രയും പെട്ടെന്ന് സുഖമായി തിരിച്ചുവരട്ടെയെന്നും ആശംസിച്ചു.

ഇക്കഴിഞ്ഞ ജൂലായിലാണ് ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് സോണാലി അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്  എംഎല്‍എ രാം കദം യുവതികളെക്കുറിച്ചുളള മോശം പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ പഴി കേള്‍ക്കേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് അടുത്ത അബദ്ധവും.

prp

Related posts

Leave a Reply

*