കുതിച്ചുയര്‍ന്ന്‍ പെട്രോള്‍ ഡീസല്‍ വില

മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന്‌ 90.08 രൂപയും ഡീസലിന്‌ 78.58 രൂപയുമാണ്‌ തിങ്കളാഴ്‌ച മുംബൈയിലെ ഇന്ധനവില.

പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ്‌ വില 90 കടന്നത്‌. ഡീസലിന്‌ അഞ്ച്‌ പൈസയും കൂട്ടിയിട്ടുണ്ട്‌.  ഡെല്‍ഹിയില്‍ പെട്രോളിന്‌ 82.72 രൂപയും ഡീസലിന്‌ 74.02 രൂപയും വിലയുണ്ട്‌. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില പത്ത്‌ പൈസ കൂടി 84.54 രൂപയിലെത്തി.

 

 

 

prp

Related posts

Leave a Reply

*