തനുശ്രീ-നാനാ പടേക്കര്‍ വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

മുംബൈ: സിനിമാ സെറ്റില്‍ വെച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ രംഗത്തുവന്നത്.

2009ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. അന്ന് അത് പുറത്തു പറഞ്ഞതിന് ഒരു സംഘം ആളുകള്‍ തന്‍റെ കാര്‍ ആക്രമിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ അഭിഷേക് ബച്ചനും രംഗത്തു വന്നിരിക്കുകയാണ്. ഒരു കാര്യം കൃത്യമായി കേള്‍ക്കുന്നതിന് മുമ്പേ നമ്മള്‍ അതിനെക്കുറിച്ച് വിധി പറയുന്നത് ശരിയല്ല. തനുശ്രീ-നാനാ പടേക്കര്‍ കേസില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. ആളുകള്‍ ആ വിഷയത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ബച്ചന്‍ പറഞ്ഞത്.

തനിക്കും ആ ആരോപണത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല അതുകൊണ്ടു തന്നെ താന്‍ അതില്‍ പ്രതികരിക്കുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. ശരിയായ വസ്തുതകള്‍ അറിയാതെ ഒരു കാര്യത്തെക്കുറിച്ച് വിധി നിര്‍ണയിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ സമ്മേളനത്തിനിടെ അഭിഷേകിനോട് 2008ല്‍ തനുശ്രീയുടെ കാര്‍ ആക്രമിക്കപ്പെടുന്ന വീഡിയോ താങ്കള്‍ കണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്

prp

Related posts

Leave a Reply

*