ശബരിമല സന്നിധാനത്തേക്കു വനിതാ പോലീസ് ഇല്ല

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കു വനിതാ പോലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ അറിയിച്ചു.

നിലവില്‍ തുടര്‍ന്നുവരുന്ന സംവിധാനങ്ങള്‍ അതേപടി തുടരും. ഹൈക്കോടതി നിര്‍ദേശപ്രകാരം മറ്റു നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം. തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മണ്ഡലപൂജയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പമ്പ വരെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്‍റിന്‍റെ  പ്രസ്താവന.

prp

Related posts

Leave a Reply

*