മീ ടൂ ക്യാംപെയിനില്‍ കുരുക്കിലായ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

ന്യൂ​ഡ​ല്‍​ഹി: സി​നി​മാ സെ​റ്റി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ നാ​ന പ​ടേ​ക്ക​റി​നെ​തി​രെ കേ​സെ​ടു​ത്തു. മും​ബൈ പോ​ലീ​സാ​ണ് പ​ടേ​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ത​നു​ശ്രീ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​നു​ശ്രീ​യു​ടെ പ​രാ​തി​യ​ല്‍ നാ​ന പ​ടേ​ക്ക​ര്‍, കൊ​റി​യോ​ഗ്ര​ഫ​ര്‍ ഗ​ണേ​ഷ് ആ​ചാ​ര്യ, നിര്‍​മാ​താ​വ് സ​മീ​ര്‍ സി​ദ്ദി​ഖ്, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​ര്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ […]

തനുശ്രീ-നാനാ പടേക്കര്‍ വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

മുംബൈ: സിനിമാ സെറ്റില്‍ വെച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ രംഗത്തുവന്നത്. 2009ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. അന്ന് അത് പുറത്തു പറഞ്ഞതിന് ഒരു സംഘം ആളുകള്‍ തന്‍റെ കാര്‍ ആക്രമിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ […]