മുംബൈ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

മുംബൈ: ചെമ്പൂര്‍ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം അഞ്ചായി. തീ പൂര്‍ണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്നിശമന സേന അറിയിച്ചു.

തിലക് നഗറിലെ 35 നില കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ ഇന്നലെ വൈകീട്ട് 7.46 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. 7.51 നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന്‍ അഗ്‌നിശമനാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും 75 വയസ്സില്‍ മുകളിലുള്ളവരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു.

ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ മറ്റു നിലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയുടെ 8 യൂണിറ്റ് ടാങ്കറുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. തീപിടുത്തത്തിന്‍റെ കാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല.

prp

Related posts

Leave a Reply

*