കേക്ക് മുറിക്കാന്‍ കത്തി ചോദിച്ചു; വെയ്റ്റര്‍ മുറിച്ചത് യുവതിയുടെ കഴുത്ത്

മുംബൈ: വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കാന്‍ യുവതി കത്തി ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ വെയ്റ്റര്‍ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. ഇരുപത്തിമൂന്നുകാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്.

മുപ്പതുകാരിയായ ഫര്‍സാന മിറത്ത് ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു.

പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം ഫര്‍സാന ഒരു കേക്ക് കൂടി ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയ്റ്റര്‍ ഗൗഡ കത്തിയില്ലാതെ കേക്ക് മാത്രം കൊണ്ടു വന്നതിനെ തുടര്‍ന്ന് യുവതി ഗൗഡയോടു കത്തി കൂടി വേണമെന്ന് പറഞ്ഞു. കത്തിയുമായി എത്തിയ ഗൗഡ പെട്ടെന്ന് യുവതിയുടെ കഴുത്തില്‍ ആ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് അന്ധേരി പോലീസ് പറയുന്നു. തുടര്‍ന്ന് നിഷാന്ത് ഗൗഡയേ പോലീസ് അറസ്റ്റ ചെയ്തു .

prp

Related posts

Leave a Reply

*