ചാനല്‍ മാറ്റുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. 50കാരനായ വീരനാണ് ഭാര്യ ഉഷ(47)യെ കുത്തി പരിക്കേല്‍പ്പിച്ചത്. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പഴയകാല പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു വീരന്‍. ആ സമയത്താണ് വേറെ ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട് ഉഷ എത്തിയത്. എന്നാല്‍ ചാനല്‍ മാറ്റാന്‍ വീരന്‍ വിസമതിക്കുകയും റിമോര്‍ട്ട് ഉഷയ്ക്ക് നല്‍കാതെ തന്‍റെ കൈവശം വയ്ക്കുകയും ചെയ്തു. വീരന്‍റെ കയ്യില്‍നിന്ന് റിമോര്‍ട്ട് പിടിച്ച് വാങ്ങാന്‍ ഉഷ ശ്രമിച്ചെങ്കിലും […]

കേക്ക് മുറിക്കാന്‍ കത്തി ചോദിച്ചു; വെയ്റ്റര്‍ മുറിച്ചത് യുവതിയുടെ കഴുത്ത്

മുംബൈ: വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കാന്‍ യുവതി കത്തി ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ വെയ്റ്റര്‍ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. ഇരുപത്തിമൂന്നുകാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി […]