പാക്കിസ്ഥാനെ വിലക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐയുടെ മുന്നറിയിപ്പ്

മുംബൈ: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ബിസിസിഐ മുന്നോട്ട്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോക കപ്പില്‍ പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ബിസിസിഐ.

ഇക്കാര്യം സൂചിപ്പിച്ച് ബിസിസിഐ ഐസിസിയ്ക്ക് കത്തയക്കും. പാക് വിലക്ക് സംബന്ധിച്ച് ഐസിസിക്ക് കത്തയക്കാന്‍ ബിസിസിഐ സി.ഇ.ഓ രാഹുല്‍ ജോഹ്രിയോട് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായ് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആവശ്യം ഐസിസി നിരസിച്ചാല്‍ ഇന്ത്യ ലോകകപ്പ് തന്നെ ബഹിഷ്‌കരിച്ചേക്കും. ഇതോടെ ഏകദിന ലോക കപ്പ് തന്നെ പ്രതിസന്ധിയിലായേക്കുന്ന വിധത്തിലാണ് ഇന്ത്യപാക് നയതന്ത്ര പ്രശ്‌നം മുന്നേറുന്നത്.

നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിംഗ് അടക്കമുളളവര്‍ പാകിസ്ഥാനെതിരായ ലോക കപ്പ്മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ അവരുടെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങളും മറ്റും നീക്കിയിരുന്നു.

അതേസമയം ലോക കപ്പില്‍ പാകിസ്ഥാന്‍- ഇന്ത്യ മത്സരം കാണാന്‍ അപേക്ഷിച്ചവരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മത്സരം കാണാന്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത്.

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വെറും 19000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണിത്. പരമാവധി ഇത് 25000 വരെയായി സീറ്റ് കപ്പാസിറ്റി വര്‍ധിപ്പിക്കാനാകും. അതായത് മത്സരം കാണാന്‍ ശ്രമിക്കുന്നവരില്‍ അഞ്ച് ശതമാനത്തിന് പോലും സ്റ്റേഡിയത്തിലെത്താന്‍ സാധ്യമല്ല

prp

Related posts

Leave a Reply

*