‘അദ്ദേഹത്തിന്‍റെ യൂണിഫോം എനിക്കണിയണം, അതിനി ഞങ്ങളുടെ യൂണിഫോമാണ്’ ; തീപിടുത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദ് മഹദിക്കിന്‍റെ ഭാര്യ

മുംബൈ: 2017ല്‍ തവാങ്ങിലെ വാസസ്ഥാലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദ് മഹദിക്കിന്‍റെ ഭാര്യ ഗൗരി മഹദിക് പട്ടാളത്തില്‍ ചേരാന്‍ ഒരുങ്ങുന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

2017 ഡിസംബറില്‍ അരുണാചല്‍പ്രദേശിലെ തവാങ്ങിലെ വാസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിലാണ് മേജര്‍ പ്രസാദിന് ജീവന്‍ നഷ്ടപ്പെടുന്നത്. അദ്ദേഹം വിടപറഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇനിയെന്ത് എന്ന ചിന്ത എന്‍റെ മനസ്സിലുണ്ട്. ഞാനെന്നും സന്തോഷത്തോടെയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഞാന്‍ ആര്‍മിയില്‍ ചേരാന്‍ തീരുമാനിച്ചു.

അതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത്. അദ്ദേഹത്തിന്‍റെ യൂണിഫോം എനിക്കണിയണം. അതിനി ഞങ്ങളുടെ യൂണിഫോമാണ്, എന്‍റെയും അദ്ദേഹത്തിന്‍റെയും. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് കഠിനമായ പരിശീലനം പൂര്‍ത്തിയാക്കിതിന് ശേഷമായിരിക്കും നിയമനം.

അടുത്തവര്‍ഷത്തോടെ പരിശീലനം പൂര്‍ത്തിയാക്കാനാകും. മേജര്‍ പ്രസാദും ഇതേ ട്രെയിനിങ് അക്കാദമിയില്‍ നിന്നുതന്നെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. മേജര്‍ പ്രസാദ് അപകടത്തില്‍ മരണപ്പെടുന്നതിന് രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാവിലെ ആറരയോടെയുണ്ടായ തീപ്പിടുത്തത്തില്‍ ദേഹമാസകലം പൊള്ളലേറ്റാണ് പ്രസാദ് മരണപ്പെടുന്നത്.

prp

Related posts

Leave a Reply

*