മുംബൈ ഇരട്ടസ്​ഫോടനക്കേസ്‌ : വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്​പുര്‍: 2003 മുംബൈ ഇരട്ടസ്​ഫോടനക്കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്​ ഹനീഫ്​ സയിദ്​ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

കേസില്‍ മുഖ്യപ്രതിയായ ഹനീഫിന്​​ നാഗ്​പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്​ വൈകിട്ട്​ നാഗ്​പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന്​ പോസ്​​റ്റ്​മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും​ ജയില്‍ സൂപ്രണ്ട്​ പൂജ ബോസ്​ലെ അറിയിച്ചു.

ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ്​ സയിദിന്‍റെ വധശിക്ഷ 2012 ലാണ്​ ബോംബെ ഹൈക്കോടതി ശരിവെച്ചത്​. തുടര്‍ന്ന്​ ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ്​ പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക്​ മാറ്റുകയായിരുന്നു.

prp

Related posts

Leave a Reply

*