മുംബൈ ഇരട്ടസ്​ഫോടനക്കേസ്‌ : വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്​പുര്‍: 2003 മുംബൈ ഇരട്ടസ്​ഫോടനക്കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്​ ഹനീഫ്​ സയിദ്​ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസില്‍ മുഖ്യപ്രതിയായ ഹനീഫിന്​​ നാഗ്​പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്​ വൈകിട്ട്​ നാഗ്​പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന്​ പോസ്​​റ്റ്​മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും​ ജയില്‍ സൂപ്രണ്ട്​ പൂജ ബോസ്​ലെ അറിയിച്ചു. ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ്​ […]

മുംബൈ സ്ഫോടന പരമ്ബര : രണ്ടു പ്രതികള്‍ക്ക് വധശിക്ഷ; അബു സലിമിന് ജീവപര്യന്തം

മുംബൈ : 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരബരക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഫിറോസ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ക്കാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി എ സനാപ് മരണശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രധാന പ്രതികളായ അബു സലിം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും, റിയാസ് സിദ്ധിഖിയ്ക്ക് 10 വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്. മുഖ്യപ്രതികളായ ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിചാരണവേളയില്‍ […]