ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കും

ദുബായ്: ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി ഫോറന്‍സിക്  റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ചയില്‍ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്നാണ് വിവരം

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവനരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്.

അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. മണിക്കൂറോളമാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്. അവസാന നിമിഷങ്ങളില്‍ ശ്രീദേവിയോടൊപ്പമുണ്ടായിരുന്ന സാഹചര്യത്തിലാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്.

 

 

 

 

prp

Related posts

Leave a Reply

*