അമ്മയില്ലാതെ ജാന്‍വിക്ക് പിറന്നാള്‍; സങ്കടക്കടലായി പിറന്നാള്‍ ആഘോഷം- VIDEO

ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാളായിരുന്നു ജാന്‍വിക്ക്. അമ്മ ഉള്ളപ്പോഴെ തുടങ്ങി വെച്ച ശീലമാണ് ജാന്‍വിയുടെ പിറന്നാളിന് വയോധികസദനത്തില്‍ എത്തി കേക്ക് മുറിക്കുക എന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം വയോധികസദനത്തിലായിരുന്നു ജാന്‍വിയുടെ 21-ാം പിറന്നാള്‍.

ജാന്‍വിയുടെ അടുത്ത ബന്ധുവും പ്രിയ സുഹൃത്തുമായ സോനം കപൂറാണ് ജാന്‍വിക്ക് ആദ്യം ആശംസകളുമായി എത്തിയത്. പിന്നീട് ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയുടെ ആശംസകളും എത്തി. അവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോഴും ജാന്‍വിയുടെ ഹൃദയം സങ്കടക്കടലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്മദിനത്തില്‍ ശ്രീദേവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച്‌ ‘എന്‍റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് കഴിഞ്ഞ ജന്മദിനത്തില്‍ ശ്രീദേവി കുറിച്ചത്.

Related posts

Leave a Reply

*