ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ ദാവൂദ് ഇബ്രാഹിം: നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ:  അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്‍റ് കമ്മീഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.

നടിയുടെ മരണം ആകസ്മികമല്ല. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും ഇത് ശ്രീദേവി കഴിഞ്ഞിരുന്ന ദുബൈയിലെ ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്‍റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

മരണം സംഭവിച്ച ഹോട്ടല്‍ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. മാത്രമല്ല ദുബൈ രാജകുടുംബവുമായി ദാവൂദിന് നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും വേദ് ഭൂഷണ്‍ വ്യക്തമാക്കുന്നു. ദുബൈയില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന താന്‍ ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തി എന്നതിന്‍റെ റിപ്പോര്‍ട്ടും ദുബൈ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന തന്‍റെ സംശയം ബലപ്പെടുത്തിയതെന്ന് വേദ് ഭൂഷണ്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*