വാഹനത്തിലെ ബോര്‍ഡും സംഘം തകര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ പുത്തന്‍കാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്കെത്തവെയായിരുന്നു ആക്രമണം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുത്ത പരിപാടിക്കെത്തിയ ബി.ജെ.പിക്കാരാണ് അക്രമം നടത്തിയതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു.
ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി നഹാസിനെ തല്ലിയശേഷം പ്രാര്‍ത്ഥനയെയും കൂടെയുണ്ടായിരുന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി. പ്രാര്‍ഥനയും നഹാസും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാര്‍ത്ഥനയുടെ അച്ഛന്‍ രതീഷ്, ഗായകന്‍ ഓച്ചിറ സ്വദേശി റെജി സദാനന്ദനും എന്നിവരും കൂടെയുണ്ടായിരുന്നു.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ആശുപത്രിയിലെത്തി. ജനാധിപത്യവിശ്വാസികള്‍ ഈ കാട്ടാളത്തത്തിനെതിരെ രംഗത്തുവരണമെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സംഭവത്തെ അപലപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

