ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ ദാവൂദ് ഇബ്രാഹിം: നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ:  അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്‍റ് കമ്മീഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. നടിയുടെ മരണം ആകസ്മികമല്ല. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും ഇത് ശ്രീദേവി കഴിഞ്ഞിരുന്ന ദുബൈയിലെ ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്‍റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. മരണം സംഭവിച്ച ഹോട്ടല്‍ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. മാത്രമല്ല […]

ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി സൂചന

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായിയുമായ ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു. കറാച്ചിയിലെ ക്ലിഫ്റ്റന്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട ഛോട്ടാ ഷക്കീല്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ വിവിധ കേസുകളില്‍ പ്രതിയായതോടെ 1980ല്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് പോയത്. പിന്നീട് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ […]

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍ 

താനെ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍.  കഴിഞ്ഞ ദിവസം ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവുദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് കസ്കര്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് . ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും വിട്ട് തരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചിരുന്നു.  പാകിസ്താന്‍ ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നു അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ പതിനെട്ടിന് ആയിരുന്നു ഇക്ബാല്‍ കസ്കറിനെയും മറ്റ് രണ്ട് സഹായികളെയും […]