ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയേക്കും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.  ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള വിവരം.

ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്.

മരണത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ശ്രീദേവിയുടെ കേസ്  ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി. അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാകുമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത മാറാന്‍ ഏറെ സമയമെടുക്കും.

മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ ഒരു ക്ലിയറന്‍സ് കൂടി പൂര്‍ത്തിയാക്കണമെന്നാണ് ദുബായ് പൊലീസ് വ്യക്താക്കിയത്. നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകീട്ടോടെ മൃതദേഹം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ എംബസിയുടേയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിമാക്കി.

 

 

 

 

 

 

 

 

 

prp

Related posts

Leave a Reply

*