വാര്‍ത്ത വായിക്കുന്നതിനിടെ ടി.വി അവതാരകര്‍ തമ്മില്‍ തല്ല്; വീഡിയോ വൈറല്‍

ലാഹോര്‍:  ചാനല്‍ ചര്‍ച്ചകളിലെ വാക്കേറ്റം നമുക്ക് ചിരപരിചിതമായ കാര്യമാണ്. എന്നാല്‍ പരിപാടിക്കിടെ അവതാരകര്‍ തന്നെ വഴക്കിലായാലോ? അത്തരത്തിലൊരു വഴക്കിനാണ് പാകിസ്താനിലെ സിറ്റി 42 എന്ന വാര്‍ത്ത ചാനല്‍ സാ‍ക്ഷ്യം വഹിച്ചത്.

വാര്‍ത്തകള്‍ക്കിടയിലെ ഇടവേളകളിലൊന്നിലാണ് തര്‍ക്കമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വാര്‍ത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തില്‍ രോഷം പൂണ്ട അവതാരകന്‍ ഇവരുടയൊപ്പം ഞാന്‍ എങ്ങെനെ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗത്തിനോട് ദേഷ്യത്തില്‍ ചോദിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. ഞാന്‍ താങ്കളുടെ സംസാരത്തിലെ ടോണ്‍ ആണ് പറഞ്ഞതെന്ന് വനിതാ അവതാരക ദേഷ്യത്തില്‍ മറുപടി പറയുന്നു. റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവതാരകന്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നും ഇരുവരോടും ശാന്തരാകാന്‍ പറയുന്നതും കേള്‍ക്കാം. വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഗതി വൈറല്‍. ഇതാദ്യമായാണ് ഒരു വാര്‍ത്ത ചാനലില്‍ നിന്നും ഇത്തരത്തിലൊരു വിഡിയോ പ്രചരിക്കുന്നത്.

 

Related posts

Leave a Reply

*