കാളിയനായി പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കാളിയ’ന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജാണ് ഫേസ്ബുക്കില്‍ ടീസര്‍ പുറത്തുവിട്ടത്. കാളിയനായി കിടിലന്‍ ലുക്കിലാണ് പൃഥ്വി എത്തുന്നത്.

 

ഓര്‍ഡിനറിക്കും അനാര്‍ക്കലിക്കുംശേഷം മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിനുവേണ്ടി രാജീവ്നായര്‍ നിര്‍മിക്കുന്ന ചിത്രമാണ് കാളിയന്‍.  വേണാടിന്‍റെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കുട്ടുകാരന്‍ കാളിയുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

സത്യരാജും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ എസ് സന്തോഷാണ് സംവിധായകന്‍. രചന ബി ടി അനില്‍കുമാര്‍. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം.

Related posts

Leave a Reply

*