റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു

ലാഹോര്‍: റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവരും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു. അഭിനന്ദനെ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന വിംങ് കമാന്‍ഡ‍ര്‍ക്കായി വാഗാ അതിര്‍ത്തിയില്‍ വന്‍ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. […]

പാക്കിസ്ഥാന്‍ പിടിയിലായ അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; വാഗ അതിര്‍ത്തി വഴി എത്തുന്ന കമാന്‍ഡറിനെ സൈനികര്‍ സ്വീകരിക്കും

ലാഹോര്‍: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം […]

ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും അനുവദിച്ചിട്ടുള്ളത്. ചെവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം അന്തരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു. കുല്‍സൂമിന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഷെരീഫും കുടുംബാംഗങ്ങളും ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. ലാഹോറിലെ ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

നവാസ് ഷെരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ്സ് സൗകര്യം

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ പ്രവേശിപ്പിച്ചു. കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റിയത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവര്‍ക്കും ബി ക്ലാസ്സ് സൗകര്യമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് സാധാരണഗതിയില്‍ എ, ബി ക്ലസ്സുകളില്‍ പെടുത്തുന്നത്. ഇവര്‍ക്ക് […]

വാര്‍ത്ത വായിക്കുന്നതിനിടെ ടി.വി അവതാരകര്‍ തമ്മില്‍ തല്ല്; വീഡിയോ വൈറല്‍

ലാഹോര്‍:  ചാനല്‍ ചര്‍ച്ചകളിലെ വാക്കേറ്റം നമുക്ക് ചിരപരിചിതമായ കാര്യമാണ്. എന്നാല്‍ പരിപാടിക്കിടെ അവതാരകര്‍ തന്നെ വഴക്കിലായാലോ? അത്തരത്തിലൊരു വഴക്കിനാണ് പാകിസ്താനിലെ സിറ്റി 42 എന്ന വാര്‍ത്ത ചാനല്‍ സാ‍ക്ഷ്യം വഹിച്ചത്. വാര്‍ത്തകള്‍ക്കിടയിലെ ഇടവേളകളിലൊന്നിലാണ് തര്‍ക്കമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. വാര്‍ത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തില്‍ രോഷം പൂണ്ട അവതാരകന്‍ ഇവരുടയൊപ്പം ഞാന്‍ എങ്ങെനെ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗത്തിനോട് ദേഷ്യത്തില്‍ ചോദിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. ഞാന്‍ താങ്കളുടെ സംസാരത്തിലെ ടോണ്‍ […]

ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി

ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ വിവാഹമാണിത്. തന്‍റെ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഇമ്രാന്‍  ജീവിതസഖിയാക്കിയത്.  മനേകയുടെ സഹോദരന്‍റെ ലാഹോറിലെ വസതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലായിരുന്നു ജമീമ ഗോള്‍ഡ്സ്മിത്തുമായുള്ള ഇമ്രാന്‍റെ ആദ്യവിവാഹം. ഒമ്പതു വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. രണ്ടാമത് വിവാഹം കഴിച്ചത് ടെലിവിഷന്‍ അവതാരികയായ റേഹം ഖാനെയാണ്. ആ […]