ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും അനുവദിച്ചിട്ടുള്ളത്.
ചെവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം അന്തരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു.
കുല്‍സൂമിന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഷെരീഫും കുടുംബാംഗങ്ങളും ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. ലാഹോറിലെ ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

