ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും അനുവദിച്ചിട്ടുള്ളത്. ചെവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം അന്തരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു. കുല്‍സൂമിന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഷെരീഫും കുടുംബാംഗങ്ങളും ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. ലാഹോറിലെ ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.

പാകിസ്താനില്‍ തൂക്കുസഭ?; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

കറാച്ചി: പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ […]

നവാസ് ഷെരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ്സ് സൗകര്യം

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ പ്രവേശിപ്പിച്ചു. കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റിയത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവര്‍ക്കും ബി ക്ലാസ്സ് സൗകര്യമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് സാധാരണഗതിയില്‍ എ, ബി ക്ലസ്സുകളില്‍ പെടുത്തുന്നത്. ഇവര്‍ക്ക് […]

നവാസ് ഷെരീഫിനെയും മകളേയും അടിയാള ജയിലിലേയ്ക്ക് മാറ്റും

ഇസ്ലാമാബാദ്: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തേയും അടിയാള ജയിലിലേയ്ക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ. ലാഹോറിലെ അല്ലാമാ ഇക്ബാല്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷെരീഫിനേയും മകളേയും വെള്ളിയാഴ്ചയായിരിക്കും അടിയാള ജയിലിലേയ്ക്ക് മാറ്റുന്നത്. വെള്ളിയാഴ്ച കാബിനറ്റ് ഡിവിഷന്‍ രണ്ട് ഹെലികോപ്റ്ററുകളാണ് എന്‍എബിക്ക് അനുവദിച്ചിരിക്കുന്നത്. നവാസും മറിയവും ലോഹോര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നേരിട്ട് അടിയാള ജയിലിലേയ്ക്ക് ഇരുവരെയും മാറ്റുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിയോ […]