മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തിലെ സ്വപ്ന സുന്ദരി ശ്രീദേവി ഇനിയില്ല എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ദുബായില്‍ ബന്ധുവിന്‍റെ വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുകാനെത്തിയ ശ്രീദേവിയെ ഹൃദയാഘാതത്തിന്‍റെ രൂപത്തിലാണ് മരണം കവര്‍ന്നെടുത്തത്. പ്രിയതമയോടൊത്തുള്ള അവസാന നിമിഷത്തെക്കുറിച്ച് ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന് പറയാനുള്ളത്. ”ദുബൈയിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. താന്‍ ശ്രീദേവിക്കായി അപ്രതീക്ഷിത വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് […]
Tag: sreedevi
ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുംബൈയിലെത്തിക്കും. മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകീട്ട് മുംബൈ ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ […]


