ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുംബൈയിലെത്തിക്കും. മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫോറൻസിക് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ദ ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.  സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകീട്ട് മുംബൈ ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും.

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. വിവാഹ പാര്‍ട്ടിയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി ബാത്‌റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ അവരെ റഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

prp

Related posts

Leave a Reply

*