നിറത്തിന്‍റെ പേരില്‍ അവഹേളനം; യുവതി​ 5 പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

മഹാരാഷ്ട്ര: കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതെ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രഗ്യ സുര്‍വസേ എന്ന യുവതിയാണ് അറസ്റ്റിലായത്.  ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലാണ് സംഭവം.  ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്.  ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തിമൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്.

നിറത്തിന്‍റെ പേരില്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കുത്തുവാക്കില്‍ മനംമടുത്താണ് കൊലപാതകമെന്നാണ് പ്രഗ്യ പോലീസില്‍ മൊഴി നല്‍കിയത്. നിറം കുറഞ്ഞതിന്‍റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രഗ്യയെ വീട്ടുകാര്‍ സദാസമയവും കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രഗ്യയെ പ്രേരിപ്പിച്ചത്. പരിപ്പുകറി വെക്കുന്നതിനിടെ അതില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*