പുനലൂര്‍ റിന്‍സി വധക്കേസ്: പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പിതാവ്

കൊല്ലം: പുനലൂര്‍ റിന്‍സി വധക്കേസില്‍ പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് റിന്‍സിയുടെ പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റെന്നും റിന്‍സിയുടെ പിതാവ് പറഞ്ഞു.

തൂങ്ങി മരിച്ചതാണെന്നും മൃതശരീരം അഴിച്ച് കട്ടിലില്‍ കിടത്തിയതാണെന്നും വരുത്താന്‍ ശ്രമിച്ചു. നിരന്തരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബിജു പറഞ്ഞു.

കേസില്‍ ആയിരവല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ് പി കെ വി കൊച്ചുമോന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെകടര്‍ ജോണ്‍സണ്‍ എന്നിവരുടെനേത്യത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

prp

Related posts

Leave a Reply

*