പുനലൂര്‍ റിന്‍സി വധക്കേസ്: പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പിതാവ്

കൊല്ലം: പുനലൂര്‍ റിന്‍സി വധക്കേസില്‍ പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് റിന്‍സിയുടെ പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റെന്നും റിന്‍സിയുടെ പിതാവ് പറഞ്ഞു. തൂങ്ങി മരിച്ചതാണെന്നും മൃതശരീരം അഴിച്ച് കട്ടിലില്‍ കിടത്തിയതാണെന്നും വരുത്താന്‍ ശ്രമിച്ചു. നിരന്തരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബിജു പറഞ്ഞു. കേസില്‍ ആയിരവല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, […]

ഒമ്പത് വയസുകാരി പീഡനത്തിനിരയായി; അമ്മയുടെ കാമുകന്‍ പിടിയില്‍

പുനലൂര്‍: ഭര്‍ത്താവുമായി അകന്ന് കാമുകനോടൊപ്പം കഴിയുന്ന യുവതിയുടെ മകള്‍ പീഡനത്തിനിരയായി. കതെന്മലയില്‍ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കേസില്‍ അമ്മയുടെ കൂടെ താമസിക്കുന്ന മലയാലപ്പുഴ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ, എസ്.ടി. വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച്‌ വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. മാതാവ് സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് പീഡനം. കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്‍കിയ പരാതിയിലാണ് […]