പ്രചാരണത്തിന് കോഹ്​ലി എത്തുമെന്ന് സ്ഥാനാര്‍ത്ഥി, വന്നത് ഡ്യൂപ്ലിക്കേറ്റ്

മഹാരാഷ്ട്ര: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് അളവില്ലാതെ വാരിക്കോരി നല്‍കുന്ന ഒന്നാണ് വാഗ്ദാനങ്ങള്‍. മിക്ക സ്ഥാനാര്‍ത്ഥികളും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തനാവാറുമുണ്ട്. അതുപോലെ വ്യത്യസ്തനായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി.

പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച്​ ആയി മത്സരിക്കുന്ന വിത്തല്‍ ഗണ്‍പത് ഗവാത്തെ എന്നയാള്‍ തെരഞ്ഞെടുപ്പ്​ പ്രചരണാര്‍ഥം മെയ്​ 25ലെ റാലിയില്‍ വിരാട്​ കോഹ്​ലി പ​ങ്കെടുക്കുമെന്ന്​ പറഞ്ഞതോടെയാണ്​ രംഗം കൊഴുക്കുന്നത്​. ഇൗ ‘വാഗ്​ദാനത്തിന്​’ നാട്ടില്‍​ വലിയ പ്രചാരം ലഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും കോഹ്​ലി വരുമെന്ന്​ നാടൊട്ടുക്കും പരസ്യം ​ചെയ്​തു. സ്​ഥാനാര്‍ഥിയും കോഹ്​ലിയും ഒരുമിച്ചുള്ള ഫ്ലക്​സ്​ ബോര്‍ഡുകള്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്നു. കോഹ്​ലി എത്തുമെന്നു പറഞ്ഞ ദിവസം ഗ്രാമവാസികളും ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ സ്വപ്​ന താരത്തെ ഒരു നോക്കു കാണാനും സെല്‍ഫി എടുക്കാനുമായി തടിച്ചുകൂടി.

ആകാംഷയോടെ കാത്തിരുന്നവര്‍ക്കു മുമ്പിലെത്തിയ ആളെ കണ്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഒന്നമ്പരന്നു. ​കറുത്ത കണ്ണട ധരിച്ച്‌​​, വെട്ടി ഒതുക്കിയ താടിയുമായി ടീ ഷര്‍ട്ട്​ ധരിച്ച്‌​ വന്ന ‘കോഹ്​ലി’ താരം തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ആദ്യം ആര്‍ക്കും കഴിഞ്ഞില്ല. പിന്നെയാണ് എത്തിയത്​ കോഹ്​ലിയുടെ അപരനാണെന്ന്​ ആളുകള്‍ക്ക്​ ബോധ്യമാവുന്നത്​.​ അതേസമയം, ഡ്യൂപ്ലിക്കേറ്റാണെങ്കിലും പറഞ്ഞ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് സ്ഥാനാര്‍ത്ഥി ഗണ്‍പത് ഘാവത്ത്.

സംഭവത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പരിഹാസ കഥാപാത്രമായിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.

prp

Related posts

Leave a Reply

*