രാസഫാക്​ടറിയില്‍ തീപിടിത്തം; 13 പേര്‍ക്ക്​ പരിക്ക്​

പല്‍ഗര്‍: മഹരാഷ്​ട്രയില്‍ രാസഫാക്​ടറിയില്‍ ഉണ്ടായ വന്‍ തീപിടത്തത്തില്‍ 13 പേര്‍ക്ക്​  പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.  ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

 

നോവ ഫീന്‍ സ്പെഷ്യാലിറ്റി ലിമിറ്റഡ് എന്ന് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കൂടാതെ തീ തൊട്ടടുത്ത കമ്പനികളിലേക്കും വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതാണ് സംഭവത്തിന്‍റെ ആഴംകൂട്ടിയത്.

ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

prp

Related posts

Leave a Reply

*