പല്ഗര്: മഹരാഷ്ട്രയില്‍ രാസഫാക്ടറിയില്‍ ഉണ്ടായ വന്‍ തീപിടത്തത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
നോവ ഫീന്‍ സ്പെഷ്യാലിറ്റി ലിമിറ്റഡ് എന്ന് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കൂടാതെ തീ തൊട്ടടുത്ത കമ്പനികളിലേക്കും വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതാണ് സംഭവത്തിന്റെ ആഴംകൂട്ടിയത്.
ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
The reverberations of the blast were strongly felt in a 8-10 km radius. Latest #video from spot by @Amit_Photowalla
READ HERE: https://t.co/qotTDsMcX0 pic.twitter.com/ALLqjd2sMU— The Indian Express (@IndianExpress) March 9, 2018

