മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്. കിഴക്കന്‍ മുംബൈയില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമമുണ്ടായ സ്ഥലങ്ങളില്‍ വന്‍തോതില്‍ പോലീസിനെ […]
Tag: maharashtra
ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും: ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്നാണ് ആദിത്യ ഭീക്ഷണി മുഴക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറായി ഇരുന്നോള്ളു എന്നാണ് താക്കറെ ബിജെപിയോട് പറയുന്നു. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താക്കറെയുടെ വല്ലുവിളി. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ പുറത്താക്കി നമുക്ക് അധികാരത്തിലെത്താന്‍ സാധിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്ത് വില കൊടുത്തും ശിവ […]
മദ്യശാലകള്‍ക്ക് ഇനി ദൈവങ്ങളുടെ പേര് വേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മദ്യശാലകള്‍ക്കും ബാറുകള്‍ക്കും ചരിത്രപുരഷന്മാരുടേയോ ദൈവങ്ങളുടേയോ പേരിടുന്നത് നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ തീരുമാനം. വൈകാതെ തന്നെ ഇത് സംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. സംസ്ഥാന തൊഴില്‍വകുപ്പും എക്സൈസും ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തും. മാര്‍ച്ചില്‍ നടന്ന നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടരുതെന്ന ആവശ്യം ഉയര്‍ന്നുവന്നത്. മഹാലക്ഷ്മി ബാറും ജയ് അംബേ ബിയര്‍ പാര്‍ലറുമെല്ലാം സംസ്ഥാനത്ത് ധാരളമുണ്ടെന്നും ഇത് ദേവീദേവന്മാരുടെ പേരിന്‍റെ ദുരുപയോഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേ സഭയെ അറിയിക്കുകയും […]



