മദ്യശാലകള്‍ക്ക് ഇനി ദൈവങ്ങളുടെ പേര് വേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മദ്യശാലകള്‍ക്കും ബാറുകള്‍ക്കും ചരിത്രപുരഷന്മാരുടേയോ ദൈവങ്ങളുടേയോ പേരിടുന്നത് നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ തീരുമാനം. വൈകാതെ തന്നെ ഇത് സംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. സംസ്ഥാന തൊഴില്‍വകുപ്പും എക്സൈസും ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തും.

മാര്‍ച്ചില്‍ നടന്ന  നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടരുതെന്ന ആവശ്യം ഉയര്‍ന്നുവന്നത്. മഹാലക്ഷ്മി ബാറും ജയ് അംബേ ബിയര്‍ പാര്‍ലറുമെല്ലാം സംസ്ഥാനത്ത് ധാരളമുണ്ടെന്നും ഇത് ദേവീദേവന്മാരുടെ പേരിന്‍റെ  ദുരുപയോഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇക്കാര്യം പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേ സഭയെ അറിയിക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*