മഹാരാഷ്ട്രയില്‍ സംഘര്‍ഷം; ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

മുംബൈ:  മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ദളിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്. കിഴക്കന്‍ മുംബൈയില്‍ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

മുംബൈയില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യ സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ല്‍ വ​​​​​​​​​ന്‍​​​​​​​​തോ​​​​​​​​തി​​​​​​​​ല്‍ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

        ഭീമ-കൊരെഗാവ് യുദ്ധസ്മരണ ചടങ്ങിനിടെയാണ്​ ദലിതുകള്‍ ആക്രമിക്കപ്പെട്ടത്​. ഇതേ തുടര്‍ന്ന്​ മുംബൈയിലെ ചെമ്പൂര്‍, മുളുണ്ട്, ഭാണ്ഡൂപ്, വിക്രൊളി, കുര്‍ള എന്നീ മേഖലകളിലും പുണെ, ഒൗറംഗബാദ് തുടങ്ങിയ ഇടങ്ങളില്‍ ചൊവ്വാഴ്ച പ്രതിഷേധം ഇരമ്പി.

             തുടര്‍ന്ന്‍  ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കര്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളിയാണ് ബന്ദിന് ആഹ്വാനം. തെളിവുകള്‍ ശേഖരിക്കാനും ശിക്ഷ വിധിക്കാനും അധികാരമുള്ള സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കാന്‍ ഹൈകോടതി ചീഫ് ജസ്​റ്റിസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

 

prp

Related posts

Leave a Reply

*