മുംബൈ: മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്നാണ് ആദിത്യ ഭീക്ഷണി മുഴക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറായി ഇരുന്നോള്ളു എന്നാണ് താക്കറെ ബിജെപിയോട് പറയുന്നു. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താക്കറെയുടെ വല്ലുവിളി.
ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ പുറത്താക്കി നമുക്ക് അധികാരത്തിലെത്താന്‍ സാധിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്ത് വില കൊടുത്തും ശിവ സേന ഒറ്റക്ക് അധികാരത്തില്‍ എത്തുമെന്നും താക്കറെ പറഞ്ഞു.
അഹമ്മദ് നഗറിലെ ശിവസേനാ റാലിക്കിടയില്‍ ആണ് താക്കറെ ബിജെപിയെ വെല്ലുവിളിച്ചത്. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ശിവസേനക്ക് നഷ്ടം മാത്രമെ വരുത്തിയിട്ടുള്ളു എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിലപാടില്‍നിന്ന് മാറ്റം വരുത്താന്‍ അവര്‍ തയാറായില്ല.

