തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന്ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. എെ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണില്‍ ടീമിന് പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച നേട്ടംഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. ഇൗ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സച്ചിന് വ്യക്തമാക്കി. തന്റെ എല്ലാ പിന്തുണയും ബ്ലാസ്റ്റേഴ്സിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 17 നാണ് എെ.എസ്.എല്ലിന്റെ നാലാം സീസണ് ആരംഭിക്കുന്നത്. അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ലോകോത്തര ബ്രാന്‍ഡായ അഡ്മിറലാണ് നിര്‍മ്മിക്കുന്നത്.

