എെ.എസ്​.എല്‍ പോരാട്ടത്തിന് വീണ്ടും തിരശ്ശീല ഉയരുന്നു; ബ്ലാസ്​റ്റേഴ്​സിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

തിരുവനന്തപുരം: കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന്ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ​എെ.എസ്​.എല്ലി​​ന്‍റെ പുതിയ സീസണിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്​ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണില്‍ ടീമിന്​ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച നേട്ടംഉണ്ടാക്കിയെടുക്കാന്‍  കഴിഞ്ഞു. ഇൗ സീസണിലും മികച്ച പ്രകടനം കാഴ്​ചവെക്കാന്‍ സാധിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും സച്ചിന്‍ വ്യക്തമാക്കി. തന്‍റെ എല്ലാ പിന്തുണയും ബ്ലാസ്​റ്റേഴ്​സിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 17 നാണ് എെ.എസ്​.എല്ലി​​ന്‍റെ നാലാം സീസണ്‍ ​ ആരംഭിക്കുന്നത്​. അത്​ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്​റ്റേഴ്​സും തമ്മിലാണ്​ ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്സിന്‍റെ ജേഴ്സി ലോകോത്തര ബ്രാന്‍ഡായ അഡ്മിറലാണ് നിര്‍മ്മിക്കുന്നത്.

 

 

 

prp

Related posts

Leave a Reply

*