ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി ഷവോമി വീണ്ടും

ബീജിങ്​: സ്​മാര്‍ട്ട്​ ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ഷവോമി വീണ്ടും വരുന്നു. Y1 എന്ന പുത്തന്‍  മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി.  3 ജി.ബി, 4 ജി.ബി റാം വേരിയന്‍റുകളില്‍ 32, 64 ജി.ബി സ്​റ്റോറേജുകളിലാണ്​  ഫോണ്‍ ഇറക്കിയിട്ടുള്ളത്.

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട്​ ഫ്ലാഷോട്​ കൂടിയ 16 മെഗാപിക്​സലി​​ന്‍റെ കാമറയാണ്  നല്‍കിയിരിക്കുന്നത്​. 13 മെഗാപിക്​സലി​​ന്‍റെ പിന്‍കാമറ, 5.5 ഇഞ്ച്​ ഡിസ്​പ്ലേ,​ തുടങ്ങിയവയാണ് ഇതിന്‍റെ മറ്റു  സവിശേഷതകള്‍

​ Y1​​ന്‍റെ  3 ജി. മോഡലിന്​ 8,999 രൂപയും 4 ജി. മോഡലിന്​ 10,999 രൂപയുമായിരിക്കും വില. ഒാണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റായ ആമസോണ്‍ വഴി വൈകാതെ തന്നെ ഫോണ്‍ ലഭ്യമാകും.

prp

Related posts

Leave a Reply

*