ഷവോമി റെഡ്മി 5എ ഇന്ത്യന്‍ വിപണിയിലെത്തി; വില 4,999!

     കാത്തിരിപ്പിന് വിരാമം. ഷവോമി റെഡ്മി 5എ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 5എ പതിപ്പിന് 4,999 രൂപയും മൂന്ന് ജിബി റാമും 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 6999 രൂപയുമാണ്‌ വില. എന്നാല്‍ ഈ വിലയ്ക്ക് ആദ്യം വില്‍പന നടത്തുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

അഞ്ച് ഇഞ്ചിന്‍റെ   720 പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജിബി. മൂന്ന് ജിബി പതിപ്പുകളില്‍ പുറത്തിറങ്ങുന്ന ഫോണ്‍ 16 ജിബി 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജ് വാരിയന്‍റുകളുമുണ്ടാവും. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്.

13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐയുഐ 9 ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനുണ്ടാവുക. 3000 mAh ബാറ്ററിയുള്ള ഫോണില്‍ എട്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി  അവകാശപ്പെടുന്നു.

ഡിസംബര്‍ ഏഴ് മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലും എംഐ ഡോട്ട്കോമിലും റെഡ്മി 5എ വില്‍പനയ്ക്കെത്തും. കൂടാതെ ഷവോമിയുടെ ഓഫ്ലൈന്‍ റീടെയില്‍ പങ്കാളികളായ സംഗീത, പൂര്‍വിക, യൂണിവേഴസെല്‍, ഇ-സോണ്‍ എന്നിവിടങ്ങളിലും ഫോണ്‍ ലഭ്യമാവും.

prp

Related posts

Leave a Reply

*