ഇന്ദ്രജിത്ത് നായകനാകുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നരഗസൂര’ന്‍റെ ടീസര്‍ പുറത്ത്

ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ കാര്‍ത്തിക് നരേന്‍ എന്ന യുവ സംവിധായകന്‍ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളം പ്രേക്ഷകരുടെ ഹൃദയത്തിലുമാണ് ഇടം നേടിയത്.

ഇപ്പോഴിതാ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘നരഗസൂരന്‍’ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ ടീസര്‍  പുറത്തുവിട്ടു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ലക്ഷ്മണന്‍ എന്ന പൊലീസിനെ അവതരിപ്പിക്കുന്നത് മലയാളി താരം ഇന്ദ്രജിത്ത് ആണ്. അരവിന്ദ് സാമി, സുന്ദീപ് കിഷന്‍, ശ്രിയ ശരണ്‍, ആത്മിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘വീണുപോയ പിശാചിന്‍റെ  കഥ’ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം ഒരു  സസ്പെന്‍സ് ത്രില്ലറാണ്.   ഒണ്‍ട്രക എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Related posts

Leave a Reply

*