നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

‘അമര്‍ അക്ബര്‍ ആന്‍റണി’ക്കും ‘കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷാ വീണ്ടും സംവിധായകനാകാന്‍ പോവുകയാണ്. ‘കേശു ഈ വീടിന്‍റെ നായകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജനപ്രിയ നടന്‍ ദിലീപ് ആണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

‘അമര്‍ അക്ബര്‍ ആന്‍റണി’ എന്ന നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാര്‍. രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനി’ല്‍ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആയിരുന്നു.

2018 ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ തിരക്കഥ സജി പാഴൂര്‍ നിര്‍വ്വഹിക്കും. നാദിര്‍ഷയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കാനിരിക്കുകയാണ്.

prp

Related posts

Leave a Reply

*