പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നു

ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് പൂര്‍ണ്ണിമയെന്ന അഭിനേത്രിയെ. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്.

വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും മറ്റ് പല മേഖലകളിലും പൂര്‍ണ്ണിമ തന്‍റെ പേര് അടയാളപ്പെടുത്തിയിരുന്നു. പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലും ബിസിനസ്സിലുമൊക്കെയായി താരം ആകെ സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ്  പുറത്തുവന്നിട്ടുള്ളത്.

വല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘ മല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ് പോയവരുടെ കൂട്ടത്തിലേക്കാണ് പൂര്‍ണ്ണിമയും ഇടംപിടിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്നി തിരിച്ചെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

prp

Related posts

Leave a Reply

*