കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബു ചിത്രം വൈറസിന് സ്‌റ്റേ

കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശ ലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്‍റെതെന്ന് ഉദയ് ആനന്ദ് പറഞ്ഞു. അതേസമയം, ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ […]

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നു

ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് പൂര്‍ണ്ണിമയെന്ന അഭിനേത്രിയെ. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും മറ്റ് പല മേഖലകളിലും പൂര്‍ണ്ണിമ തന്‍റെ പേര് അടയാളപ്പെടുത്തിയിരുന്നു. പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലും ബിസിനസ്സിലുമൊക്കെയായി താരം ആകെ സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ്  പുറത്തുവന്നിട്ടുള്ളത്. വല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘ മല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ […]