ഇരുന്നു ജോലി ചെയ്ത് മടുത്തോ? ലഘുവ്യായാമങ്ങള്‍ ആവാം…

മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ജോലിക്കിടയില്‍ ലഘു വ്യായാമങ്ങള്‍ ചെയ്ത് ദിനങ്ങള്‍ നമുക്ക് ആസ്വാദ്യകരമാക്കാം.

ഇരിക്കുന്നത് മനുഷ്യനെ സംബന്ധിച്ച്‌ ഒരു സ്വഭാവികമായ ശാരീരിക നിലയല്ല. മണിക്കൂറുകളോളം ഇരിക്കുന്നത് പല പേശികളും മുറുക്കമുള്ളതാക്കുകയും സ്ഥിരമായ സങ്കോചത്തിന് അല്ലെങ്കില്‍ വികാസത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിന് കസേരയില്‍ നിന്ന് എഴുന്നേറ്റ് ശരീരത്തിന്‍റെ താഴ്ഭാഗത്തെ പേശികള്‍ക്കായുള്ള വ്യായാമം ചെയ്യുക.

ജോലി ചെയ്യുമ്പോള്‍ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കസേരയും ഡെസ്കും സ്ക്രീനും കീബോര്‍ഡും ക്രമീകരിക്കുക. തെറ്റായ വിധത്തില്‍ ഇരിക്കുന്നത് ചുമല്‍ താഴ്ന്ന് ഇരിക്കാന്‍ ഇടയാക്കുകയും പല വിധത്തിലുള്ള അനാരോഗ്യകരമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

സജീവമായി ഇരിക്കുക. ഫോണ്‍കോളുകള്‍ വരുമ്പോള്‍ നടന്നു കൊണ്ട് സംസാരിക്കുക. ശരീരം സജീവമായിരിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഒരു ഫോണ്‍ കോള്‍ വന്നാല്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നടന്നുകൊണ്ടോ നിന്നുകൊണ്ടോ സംസാരിക്കുക.

ജോലി ചെയ്യുന്നതിനിടയില്‍ അഞ്ചു മിനിറ്റ് കണ്ണിനും കൈക്കും ഇടവേള കൊടുക്കാം. കണ്ണുകള്‍ പതുക്കെ അടക്കുകയും തുറക്കുകയും ചെയ്യുന്നത് നല്ലൊരു വ്യായാമമാണ്. കൂടാതെ  എഴുന്നേറ്റു രണ്ടു മിനിറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയോ മറ്റോ ചെയ്യാം. സഹപ്രവര്‍ത്തകന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാം.

prp

Related posts

Leave a Reply

*